പട്ടാമ്പി നേർച്ചക്കിടയിൽ ചേരിതിരിഞ്ഞ് സംഘർഷം; ആന വിരണ്ടോടി

പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയില്‍ നിന്ന് ഇറങ്ങിയോടി. പാപ്പാൻ ചായ കുടിക്കാന്‍ നിര്‍ത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയത്. ഇന്നു പുലർച്ചെയാണു സംഭവം. ആനയെ ഇതുവരെ തളയ്‌ക്കാനായിട്ടില്ല. വഴിയരികിലെ കടകളും വാഹനങ്ങളും ആന തകര്‍ത്തതായി പരാതിയുണ്ട്. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. 

അതേസമയം പട്ടാമ്പി നേർച്ചയ്ക്കിടെ  ഉപാഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

 

Read More:

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ