രാജസ്ഥാൻ: കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് 33 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ മകൾ ഇയാൾക്കൊപ്പം താമസിച്ച കാലത്താണ് നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഝലവാറിലുള്ള പോക്സോ കോടതിയാണ് പ്രതാപ് സിങ് സോന്ദ്യ എന്നയാൾക്ക് ജീവപര്യന്തം ശിക്ഷയും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. ഡിസംബർ 12-ന് ദുഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അമ്മയ്ക്കൊപ്പം പെൺകുട്ടി ഇയാളുടെ വീട്ടിൽ താമസമാക്കിയപ്പോൾ 5 വയസ്സായിരുന്നു. 5 വർഷത്തിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുട്ടി ഇയാൾക്കൊപ്പം താമസം തുടർന്നു. പിന്നീട് ഇയാൾ കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു.
അമ്മയുടെ അമ്മയാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നൽകിയതും. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതാപ് സിങിനെ കസ്റ്റഡിയിലെടുത്തു. 2022 ഡിസംബർ മുതൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും അഭിഭാഷകൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- ഗസ്സയിലെ വെടിനിർത്തൽ: ഇന്ന് കെയ്റോയിൽ ഇസ്രായേൽ – ഹമാസ് ചർച്ചക്ക് സാധ്യത
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ