ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ അധിക ചുമതല വഹിച്ചിരുന്ന ലീലാമ്മാളിനെയാണ് 5,60,645 രൂപയുടെ ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയായ ലീലാമ്മാൾ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്നാണ് മൂന്നു കേസ്സുകളിലായി മൂന്നുവർഷം വീതം കഠിന തടവിനും 5,90,645 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കി.
Read More :
- പത്തനംതിട്ടയിൽ സർപ്രൈസ്; കേരളത്തിലെ ഉൾപ്പെട 195 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം; ബിജെപി ആദ്യഘട്ട പട്ടിക
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന വി.വി. അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പിമാരായിരുന്ന ബേബി ചാൾസ്, ജഗദീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ജഗദീഷ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
















