തിരുവനന്തപുരം: കെഎസ്ആർടിസിയിയിൽ ഏഴ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കെഎസ്ആര്‍ടിസിയിൽ മധ്യനിര മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. മുൻമന്ത്രി ആന്റണി രാജുവിന്റെ കാലത്ത് കരാർ പ്രകാരം നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്.
നോട്ടീസ് നൽകുകയോ യാതൊരു വിധ മുന്നറിയിപ്പുകളോ കൂടാതെ വെള്ളിയാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്ന സന്ദേശമാണ് വ്യാഴാഴ്ച വൈകീട്ട് ഏഴുപേരുടെയും ഇ-മെയിലിലേക്ക് എത്തിയത്. ജോലിയില്‍നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഒരുമാസത്തെ നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ.
എച്ച്ആര്‍ മാനേജര്‍, ഫിനാന്‍സ് ജനറല്‍ മാനേജർ, സിവില്‍ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയിനികള്‍ എന്നിവരെയാണ് പിരിച്ച് വിട്ടത്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം നിയമിതരായവരാണ് ഇവരെല്ലാം. ന
എച്ച്ആര്‍ വിഭാഗത്തില്‍ കാര്യക്ഷമമായ ഉദ്യോഗസ്ഥരില്ലാത്തതിനെ സുശീല്‍ഖന്ന വിമര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മധ്യനിര മാനേജ്മെന്റ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം നടപടികള്‍ തുടരവേയാണ് നടപടി.
















