മുംബൈ : ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം.
STORY | Ship suspected to contain dual-use consignment for Pak’s nuclear programme stopped at Mumbai port
READ: https://t.co/asj26BG10M pic.twitter.com/XLRRZI5xUy
— Press Trust of India (@PTI_News) March 2, 2024
Read More :
- ഈയാഴ്ച അവസാനത്തോടെ പ്രഥമ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ബി.ജെ.പി : മോദിയുൾപ്പെടെ പ്രമുഖർ പട്ടികയിൽ
- ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തുനൽകും : ജോ ബൈഡൻ
- ‘തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെയും വഞ്ചനയുടെയും പര്യായം’; 42 സീറ്റിലും ബിജെപി വിജയിക്കണമെന്നു നരേന്ദ്ര മോദി
- അപൂർവ രോഗം ബാധിച്ച കുഞ്ഞിന് സ്‌നേഹത്തണലൊരുക്കി നൽകും : എം.വി ഗോവിന്ദൻ
- ‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
















