മലപ്പുറം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ താത്കാലിക വൈസ് ചാൻസ്ഥാ നി ഡോ. പി സി ശശീന്ദ്രന്‍ ചുമതലയേറ്റു. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിസിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെച്ചൻ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. സിദ്ധാര്‍ത്ഥന്റെ കുടുബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും ചുമതലയേറ്റ ഡോ. പി.സി .ശശീന്ദ്രന്‍ പറഞ്ഞു.വിസിയെ സസ്പെൻഡ് ചെയ്ത ഗവർണർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഫെബ്രുവരി 18-ന് ഉച്ചയ്ക്കാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ത്ഥൻ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നും ആന്തരീകാവയവങ്ങൾക്ക് മാരകമായ ക്ഷതമേറ്റെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കോളേജിലെ എസ്എഫ്ഐ നേതൃത്വം കോളേജിൽ ഉണ്ടായ പ്രശ്നത്തിൻ്റെ പേരിൽ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉണ്ട്.
സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്തു വനിരുന്നു കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദ്ദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
















