ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി

 ന്യൂ​ഡ​ൽ​ഹി: ആലുവ മണപ്പുറം പ്രദർശന കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള ഉത്തരവിന്മേലുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി. നേരത്തെ, കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

   ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് എ​ക്‌​സി​ബി​ഷ​ൻ ന​ട​ത്താ​ൻ ഏ​റ്റ​വും കൂ​ടി​യ തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത് ഷാ​സ് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ൽ​കാ​തെ 50 ല​ക്ഷം രൂ​പ കു​റ​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യ ഫ​ൺ വേ​ൾ​ഡി​ന് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​വ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി ക​രാ​ർ ഷാ​സി​നു​ത​ന്നെ ന​ൽ​കി​യ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​വാ​ദ ന​ട​പ​ടി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു.

   ഇ​തി​നെ​തി​രെ ഷാ​സ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്റെ ന​ട​പ​ടി. ശി​വ​രാ​ത്രി അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റേ ​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Read More : 

 അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ