ബര്‍ലിന്‍ ∙ ട്രേഡ് യൂണിയനായ വെര്‍ഡിയുടെ നേതൃത്വത്തിലുള്ള പൊതുഗതാഗത പണിമുടക്ക് ശക്തം. വെര്‍ഡിക്കൊപ്പം പണിമുടക്കിന് ഫ്യൂച്ചര്‍ പരിസ്ഥിതി പ്രസ്ഥാനവും ചേര്‍ന്നു. ഇതാവട്ടെ രാജ്യവ്യാപകമായി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
വെര്‍ഡി യൂണിയന്‍ സംഘടിപ്പിച്ച മുന്നറിയിപ്പ് പണിമുടക്ക്, ബെര്‍ലിന്‍ ഉള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ 14 ലും ബാധിച്ചു.
ട്രേഡ് യൂണിയന്‍ വെര്‍ഡി ആഹ്വാനം ചെയ്ത രണ്ടാം ഘട്ട പണിമുടക്കുകള്‍ക്കിടയില്‍ വെള്ളിയാഴ്ച ജര്‍മ്മനിയിലെ പൊതുഗതാഗത സേവനങ്ങള്‍ മിക്കവാറും പ്രവര്‍ത്തനരഹിതമായിരുന്നു.
മാര്‍ച്ച് 2 വരെ രാജ്യവ്യാപകമായി പ്രാദേശിക പൊതുഗതാഗതത്തില്‍ പണിമുടക്ക് ഉണ്ടാകുമെന്ന് യൂണിയന്‍ അറിയിച്ചു.
.പൊതുഗതാഗത മേഖലയിലെ തൊഴിലാളികളുടെ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് തൊഴിലാളി യൂണിയന്‍ പറഞ്ഞു.
വെര്‍ഡിയുടെ സമരം വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ബര്‍ലിനില്‍ അവസാനിക്കും. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെ വരെ ഇത് തുടരും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ