ജിദ്ദ ∙ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കൺവൻഷൻ നടത്തി. സൗദി നാഷനൽ ട്രഷറർ അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി. ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു. ‘പ്രവാസിയും കെ.എം.സി.സിയും’ വിഷയത്തിൽ നാഷനൽ കമ്മിറ്റി മുഖ്യരക്ഷാധികാരിയും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടിയും ‘ന്യൂനപക്ഷ രാഷ്ട്രീയം സമകാലിക ഇന്ത്യയിൽ’ വിഷയത്തിൽ മുസ്ലിംലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശേരിയും സംസാരിച്ചു.
നാഷനൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, മുൻ വൈസ് പ്രസിഡന്റ് സീതി കൊളക്കാടൻ എന്നിവർ സംസാരിച്ചു.
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്ത 24 അംഗങ്ങൾക്കും കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ സ്നേഹാദരം പരിപാടിയിൽ വെച്ച് നൽകി. മലപ്പുറം ജില്ല പ്രസിഡന്റ് സി.എം. ഇസ്മാഈൽ, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് എന്നിവർ മണ്ഡലം കമ്മിറ്റി നൽകിയ സ്നേഹാദരത്തിന് നന്ദി അറിയിച്ചു.
കോട്ടക്കൽ മണ്ഡലം നടത്തിവരുന്ന ഈത്തപ്പഴ ചലഞ്ചിൽ ഏറ്റവും കൂടുതൽ ഓർഡർ എടുത്ത പൊന്മള പഞ്ചായത്തിനും ആദ്യ നൂറെണ്ണം തികച്ച ഇരിമ്പിളിയം പഞ്ചായത്തിനും മണ്ഡലം കെ.എം.സി.സി ട്രോഫി നൽകി. ഈത്തപ്പഴ ചലഞ്ചിൽ എറ്റവും കൂടുതൽ ഓർഡർ എടുത്ത വ്യക്തിക്കുള്ള സമ്മാനം കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ അഹമ്മദ് കുട്ടിയും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പൊന്മള പഞ്ചായത്തിലെ അൻവറുദ്ദീൻ, ഇരിമ്പിളിയം പഞ്ചായത്തിലെ എം.ടി. നാസർ എന്നിവരും നേടി. ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ കുഞ്ഞാലി കുമ്മാളിൽ നന്ദിയും പറഞ്ഞു. ഹിബ ഫാത്തിമ ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















