കോഴിക്കോട്∙ മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർഥിയാണ് കുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പൂര്‍വവിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിനോദ് ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായി. അതിന് പിന്നാലെ കൈയില്‍ കരുതിയിരുന്നു കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു. ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർഥി ആയിരുന്നു വിനോദ്.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ വിനോദിനെ പിടികൂടുകയും സ്ഥലത്തെത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.