നാല് സിനിമകള്‍, ചെലവ് 6 കോടി: KSFDC യുടെ സ്ത്രീ ശാക്തീകരണം എന്തായി ?

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സി വഴി വനിതാ സിനിമാ സംവിധായകരെ സഹായിക്കുന്ന പദ്ധതി പ്രതിസന്ധിയില്‍. വനിതകളെ ശാക്തീകരിക്കുന്നുവെന്ന് ശക്തമായി പറയുമ്പോഴും സിനിമാ നിര്‍മ്മാമത്തിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബോധപൂര്‍വ്വം മറന്നു പോയിരിക്കുകയാണ്. ഒരു വര്‍ഷം മൂന്നുകോടി രൂപയാണ്. ബജറ്റില്‍ വകയിരുത്തുന്നത്. ഒരു സിനിമ ചെയ്യാല്‍ ഒന്നരക്കോടി രൂപ നല്‍കും. ഇങ്ങനെ ഒരു വര്‍ഷം രണ്ട് സംവിധായകര്‍ക്കാണ് സിനിമ ചെയ്യാന്‍ അവസരം നല്‍കുക. 

സംവിധായകരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്രീനിംഗ് കമ്മിറ്റിയുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി തിരക്കഥ അംഗീകരിച്ചാല്‍ കെ.എസ്.എഫ്.ഡി.സി ഘട്ടം ഘട്ടമായി പണം അനുവദിക്കും. ഇതുവരെ നാല് സിനിമകള്‍ വനിതാ ശാക്തീകരണത്തിന്റെ പേരില്‍ ചെയ്തിട്ടുണ്ട്. 6 കോടിയാണ് ഈ സിനിമകള്‍ക്ക് നല്‍കിയത്. 2019-20, 2020-21, 2021,22 വര്‍ഷങ്ങളിലാണ് വനിതാ സംവിധായകരുടെ സിനിമ ഇറങ്ങിയത്. സമൂഹത്തിലെ ഏതു വിഷയവും സിനിമക്ക് ആധാരമാകാം. പക്ഷെ, അത് സംവിധാനം ചെയ്യുന്നത് വനിത ആയയിരിക്കണം. 

ടെക്‌നിക്കല്‍ സപ്പോര്‍ട്ടും വനിതകള്‍ നല്‍കണം എന്നതാണ് മാനദണ്ഡം. കെ.എസ്.എഫ്.ഡി.സി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു വേണം സിനിമയുടെ നിര്‍മ്മാണം നടത്തേണ്ടത്. എന്നാല്‍, ആശങ്ങള്‍ സംവിധായകരുടേതു മാത്രമായിരിക്കും. അതില്‍ ആരും ഇടപെടില്ല. 2021-22 വര്‍ഷത്തെ സിനിമാ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശിവരഞ്ജിനി എന്ന വനിതാ സംവിധായികയുടെ വിക്ടോറിയ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. നിലവില്‍ ഇറങ്ങിയ മൂന്നു സിനമകളും നിലവാരം പുലര്‍ത്തുന്നവയല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

സിനിമകളുടെ നിലവാരത്തകര്‍ച്ച വലിയ പ്രശ്‌നമായി മുമ്പില്‍ നില്‍ക്കുമ്പോള്‍, എങ്ങനെയാണ് പുതിയ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ട്. ഒരു വര്‍ഷം മൂന്നുകോടി രൂപ പരീക്ഷണം നത്താന്‍ ചെലവിടുന്നതിനോടുള്ള വിയോജിപ്പ് ധനവകുപ്പ് മറച്ചു വെക്കുന്നില്ല. എന്നാല്‍, ഈ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ഇതല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നതും വസ്തുതയാണ്. 2019-20ല്‍ റിലീസ് ചെയ്ത സിനിമയാണ് നിഷിഥോ. താരാ രാമാനുജനാണ് സിനിമ സംവിധാനം ചെയ്തത്. കെ.എസ്.എഫ്.ഡി.സിയുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഈ സിനമ പ്രദര്‍പ്പിച്ചിരുന്നു. 

ആ വര്‍ഷംതന്നെ പുറത്തിറങ്ങിയ ചിത്രമാണ് ഡിവോഴ്‌സ്. മിനിയെന്ന സംവിധായികയാണ് ചിത്രം ഒരുക്കിയത്. 2021-22ല്‍ സുധി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ എന്ന സിനിമയും പ്രദര്‍ശനത്തിനെത്തിയതാണ്. അതേ വര്‍ഷം തന്നെ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിളയും പ്രദര്‍ശത്തിന് എത്തിയിരുന്നു. ഇപ്പോള്‍ വര്‍ക്ക് നടക്കുന്ന സിനിമ വിക്ടോറിയ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഒന്നരക്കോടി രൂപ ഒരു സിനിമയ്ക്ക് ചെലവഴിക്കുമ്പോള്‍, ആ സിനിമ സമൂഹത്തില്‍ എന്ത് ചലനം സൃഷ്ടിക്കുന്നുവെന്നത് പ്രസക്തമാണ്. 

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കേരളത്തിന്റെ സാംസ്‌ക്കാരികമണ്ഡലത്തില്‍ സ്ത്രീകള്‍ക്ക് പരിഗണ നല്‍കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍, അതിനായി ചെലവഴിക്കുന്ന പണം ഗുണം ചെയ്യുന്നുണ്ടോയെന്നത് ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. ഇനിയും സിനിമകള്‍ ചെയ്യാനുള്ള ഫണ്ട് നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. 2022-23, 2023-24 എന്നീ വര്‍ഷങ്ങളിലെ ഫണ്ട് ചെലവഴിക്കാനുണ്ട്. എന്നാല്‍, 2024-25 ബജറ്റിലാണ് ബാലഗോപാലന്‍ വനിതാ ശാക്തീകരണ സിനിമയെ കുറിച്ച് മിണ്ടാതിരുന്നത്. 

ഇനിയും ആറ് കോടിരൂപ ഇതിനായി ചെലവഴിക്കാനുള്ളപ്പോള്‍, തിരക്കഥ നല്‍കി കാത്തിരക്കുന്ന വനിതാ സംവിധായകര്‍ ആരൊക്കെയാണെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി കണ്ടെത്തേണ്ടതുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റികള്‍ വര്‍ഷം തോറും മാറിക്കൊണ്ടിരിക്കും. നടി കുക്കു പരമേശ്വന്‍, നവ്യാ നായര്‍ തുടങ്ങിയവര്‍ നേരത്തെ സ്‌ക്രീനിംഗ് കമ്മിറ്റികളില്‍ ഇരുന്നിട്ടുണ്ട്. ഇവര്‍ തിരഞ്ഞെടുത്ത തിരക്കഥകളാണ് റിലീസായ നാല് സിനിമകളും. എന്നാല്‍, സ്‌ക്രീനിംഗ് കമ്മിറ്റികള്‍ തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റുകള്‍, അവര്‍ക്ക് വേണ്ടപ്പെട്ടവരുടേതാണെന്ന ആരോപണം ശ്കതമായിരുന്നു. 

സിനിമയുമായി ബന്ധമുള്ളവരോ, രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരോ നല്‍കുന്ന നിലവാരമില്ലാത്ത സ്‌ക്രിപ്റ്റുകള്‍ക്കാണ് സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ ആരോപണത്തിന്റെ ഭാഗമായി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് എങ്ങനെ മാറ്റുമെന്നത് കെ.എസ്.എഫ്.ഡി.സിക്ക് തലവേദനയായാരിക്കുകയാണ്. അതേസമയം, ഈ വര്‍ഷത്തെ ബജറ്റില്‍ പണം വകയിരുത്താതെ വന്നതോടെ സിനിമാ മേഖലയിലെ വനിതാ ശാക്തീകരണം വെറും വാക്കില്‍ മാത്രം ഒതുങ്ങിപ്പോകുമെന്നാണ് അധികൃതരുടെ ഭയം. 

Read more :

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ