ആവശ്യമായ ചേരുവകൾ
ചിക്കൻ – 500 ഗ്രാം (ബോൺലെസ്)
ഉരുളകിഴങ്ങ് – 2 എണ്ണം ( വേവിച്ചത് )
സവാള – 1 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
ഇഞ്ചി – 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
വെളുത്തുളളി – 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 2 ടീസ്പൂൺ
അരിഞ്ഞ പച്ചമുളക് – 2 എണ്ണം
ഗരം മസാല – 2 ടീസ്പൂൺ
ബ്രഡ് പൊടിച്ചത് – 1 കപ്പ്
മുട്ട – 2 എണ്ണം
കറിവേപ്പില
എണ്ണ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്തത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പൊടി മഞ്ഞൾപ്പൊടി ഇവ ചേർത്തു നല്ലതു പോലെ യോജിപ്പിച്ച് വേവിച്ച് എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ട് വഴറ്റണം. ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരംമസാലയും കുരുമുളക് പൊടിയും ഇട്ടു പച്ച മണം പോകുന്നത് വരെ ഇളക്കി കൊടുക്കാം.
ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഒരു ബൗൾ എടുത്തു അതിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം എന്നിട്ട് കട്ലറ്റ് മിക്സ് ചെറിയ ഉരുളകൾ ആക്കി ഒന്ന് അമർത്തി മുട്ടയിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ