ആവശ്യമായ ചേരുവകൾ
ചിക്കൻ – അര കിലോഗ്രാം
മുളക്പൊടി – 4 ടീസ്പൂൺ
മല്ലിപ്പൊടി – 4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചിക്കൻ മസാല – 1 ടീസ്പൂൺ
കട്ട തൈര് – 2 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് – 1ടീസ്പൂൺ
മുറിച്ചെടുത്ത മുളക്കഷണങ്ങൾ
നെയ്യ്
തയാറാക്കുന്ന വിധം
മുറിച്ചെടുത്ത മുളക്കഷ്ണങ്ങൾക്കുള്ളിൽ നന്നായി നെയ്യ് പുരട്ടുക. ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, കുരുമുളുപൊടി, ഉപ്പ്, ചിക്കൻ മസാല, കട്ട തൈര്, വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് അടച്ചു വയ്ക്കുക.
ചിക്കൻ മുളങ്കുറ്റിയിൽ നിറയ്ക്കുക, മുളയുടെ വായ് ഭാഗം വട്ട ഇലയോ,വാഴ ഇലയോ കൊണ്ട് മൂടുക. അടുപ്പിനു മുകളിൽ ഗ്രിൽ സെറ്റ് ചെയ്ത് 20 മിനിറ്റ് വേവിക്കുക, ഇടയ്ക്ക് മുളയിൽ നിന്നും വെള്ളം ഊറ്റിക്കളയുക. ശേഷം സ്വാദിഷ്ടമായ ബാംബൂ ചിക്കൻ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ