റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളിലേക്ക് പ്രമുഖർ എത്തിത്തുടങ്ങി.
ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ഇതിനായി എത്തിയ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ്, ഭാര്യ പ്രിസില്ല എന്നിവർക്ക് വമ്പൻ സ്വീകരണമാണ് ഒരുക്കിയത്.
താളമേളങ്ങളുടെ അകമ്പടിയോടെ ഇവരെ പൂമാല അണിയച്ച് സ്വീകരിച്ചു. വിമാനത്താവളത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഷാറൂഖ് ഖാൻ കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കിങ് ഖാൻ എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ, ആദിത്യ താക്കറെ, നടന്മാരായ രൺബീർ കപൂർ, അർജുൻ കപൂർ, ബോണി കപൂർ, റാണി മുഖർജി എന്നിവരും എത്തിയിട്ടുണ്ട്.
പോപ് ഗായിക റിയാനയും രാവിലെ എത്തി. മാച്ചിങ്ങായ വെള്ള ഔട്ട്ഫിറ്റിലാണ് റൺവീർ സിങ്ങും ദീപിക പദുക്കോണും എത്തിയത്. ദീപിക ഗർഭിണിയാണെന്ന് അറിയിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ പൊതുചടങ്ങാണിത്. വിവിധ മേഖലകളിൽ നിന്നായി 1200ലേറെ വിവിഐപികൾ സംബന്ധിക്കും.
പ്രീ വെഡ്ഡിങ് പരിപാടികൾക്കുള്ള വസ്ത്രം പലതും ഡിസൈൻ ചെയ്യുന്നത് മനീഷ് മൽഹോത്രയാണ്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.
Read More…….
- ദിലീപിൻ്റെ സിനിമയ്ക്കെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
- കൂളിംഗ് ഗ്ലാസ് ഊരെടാ…’; ഇടി കിട്ടുമെന്ന് യുവാവിനോട് മമ്മൂട്ടി: രസകരമായ വിഡിയോ
- മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്
- നിങ്ങൾക്ക് അമിത വണ്ണമുണ്ടോ? ഏത് തടിയും പെട്ടന്ന് കുറയും ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
- ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം; 38 പേർ ചികിത്സയിൽ
വൈകീട്ട് 5.30നാണ് ആദ്യ ദിവസത്തെ പരിപാടികൾ ആരംഭിക്കുക. എവർലാൻഡിലൊരു സായാഹ്നം എന്നതാണ് തീം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിനായി 9 പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്.
ആഘോഷത്തിനെത്തുന്ന അതിഥികൾക്കായി തയാറാക്കിയ ഗൈഡിൽ മൂന്നുദിവസത്തെ ആഘോഷത്തെ പറ്റിയും തിരഞ്ഞെടുക്കേണ്ട വസ്ത്രത്തെ പറ്റിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ആഘോഷങ്ങളും വ്യത്യസ്തമായ തീം ആസ്പദമാക്കിയുള്ളതാണ്.
#WATCH | Jamnagar, Gujarat | Founder and chairperson of Reliance Foundation Nita Ambani speaks on the pre-wedding function of her son Anant Ambani with Radhika Merchant.
“…When it came to my youngest son Anant’s wedding with Radhika, I had two important wishes – first, I… pic.twitter.com/udOVozqbWP
— ANI (@ANI) March 1, 2024
ജൂലൈയിൽ മുംബൈയിൽ വച്ചാണ് വിവാഹം. 2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്.
വിവാഹത്തിനു മുന്നോടിയായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.