മോസ്കോ: ജയിലിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ സംസ്കാരം വെള്ളിയാഴ്ച മോസ്കോയിലെ ബോറിസോവ്സ്കൊയെ സെമിത്തേരിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനായിരുന്ന നവാൽനിയുടെ മരണത്തിൽ കുടുംബവും മനുഷ്യാവകാശ കൂട്ടായ്മകളും പാശ്ചാത്യരാജ്യങ്ങളും ദുരൂഹത ആരോപിക്കുന്നുണ്ട്. വിപുലമായ അനുസ്മരണ ചടങ്ങുകൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ചടങ്ങ് ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ, പുടിന്റെ വാർഷിക പ്രഭാഷണം നടക്കുന്ന ദിവസത്തിൽ എവിടെയും വേദി ലഭിച്ചില്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബവും അനുയായികളും ആരോപിക്കുന്നു. നവാൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിധവ യൂലിയ നവാൽനി പറഞ്ഞു.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ