കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. ലയനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.
ലയനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമവിരുദ്ധമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ലയനത്തിനെതിരെ ലീഗ് മുന്‍ എംഎല്‍എ യു.എ. ലത്തീഫ് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജികള്‍ തള്ളി സിംഗിള്‍ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
ലയനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ട് പിന്നീട് എന്തിനാണ് എതിര്‍ക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയതോടെ സര്‍ക്കാര്‍ 2021ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നി