ആനന്ദ് അംബാനിയുടെ വിവാഹവിശേഷങ്ങള്‍ ഓരോന്നായി ചര്‍ച്ചകളില്‍ നിറയുകയാണ്. ഇപ്പോഴിതാ പ്രീ വെഡിങ് ആഘോഷങ്ങളെപ്പറ്റിയുള്ള രസകരമായ വാര്‍ത്തകളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ആനന്ദ് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന പ്രീ വെഡിംഗ് ആഘോഷത്തിലെ ഭക്ഷണവിശേഷങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ ഭക്ഷണമെനുവാണ് തയ്യാറാക്കപ്പെടുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.
നേരത്തെ അറിയിച്ചതനുസരിച്ചു മെനുവില്‍ അതിഥികളുടേയും പ്രിയപ്പെട്ട വിഭവങ്ങള്‍ അണിനിരക്കും.
അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പും ഇവന്റ് ടീം നടത്തുന്നുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്. ഇവര്‍ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാര്‍ഗം എത്തും.
ഇന്‍ഡോറി ഭക്ഷണത്തിനാണ് മെനുവില്‍ കുറച്ച് പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് കൂടാതെ പാര്‍സി, തായ്, മെക്‌സിക്കന്‍, ജാപ്പനീസ് എന്നീ രുചികളും തീന്‍മേശയിലെത്തും. ഏഷ്യന്‍ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Read More……
- നടൻ അടഡേ മനോഹർ അന്തരിച്ചു
- സെപ്റ്റംബറിൽ ആദ്യത്തെ കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും|Deepika Padukone|Ranveer Singh
- നേതൃമാറ്റത്തിലൂടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള നീക്കവുമായി ഫിയോക്
- ബോക്സ് ഓഫീസ് ഹിറ്റ് മൂവി ‘ഫൈറ്റർ’ ഒടിടിയിലേക്ക്: 150 കോടിക്ക് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്| Fighter OTT Release
- നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ
മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടായിരിക്കും.
പ്രഭാതഭക്ഷണം തന്നെ എഴുപതോളം തരമുണ്ടാകും. ഉച്ചഭക്ഷണത്തിനായി മാത്രം 250ലധികം വിഭവങ്ങളുണ്ടാവും. അത്താഴത്തിനും അത്രയും തന്നെ വിഭവങ്ങളൊരുങ്ങും. അതിഥികളുടെ താത്പര്യമനുസരിച്ച് വീഗന്‍ വിഭവങ്ങളും ധാരാളമായി കാണും.
‘മിഡ്‌നൈറ്റ് സ്‌നാക്‌സ്’ വരെ ഇവിടെ അതിഥികള്‍ക്കായി തയ്യാറാക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ചടങ്ങില്‍ ആയിരം അതിഥികളാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ബില്‍ ഗേറ്റ്‌സ് അടക്കമുള്ളവരും ഈ ലിസ്റ്റിലുണ്ട്.