ആവശ്യമായ ചേരുവകൾ
മധുരക്കിഴങ്ങ് വേവിച്ചത് – ½ കപ്പ്
ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മധുരക്കിഴങ്ങ് നന്നായി വേവിച്ചു ഉടച്ചെടുക്കണം. വേവിച്ചു മിക്‌സിയുടെ ജാറിൽ ഇട്ടു അരച്ച് എടുത്താൽ കൂടുതൽ നല്ലത്. ചപ്പാത്തിക്ക് എടുക്കുന്ന ഗോതമ്പുപൊടിയുടെ അളവിന്റെ പകുതി അളവ് വേണം മധുരക്കിഴങ്ങ് അരച്ചത് ചേർക്കാൻ.
ഗോതമ്പുപൊടിയും മധുരക്കിഴങ്ങ് അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു എടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. നന്നായി കുഴച്ചു 10 മിനിറ്റ് മാറ്റിവെക്കുക.
ഇനി ഉരുളകൾ ഉണ്ടാക്കിയെടുത്തു ചപ്പാത്തിക്ക് പരത്തുന്നപോലെ പരത്തിയെടുക്കുക. പാൻ അടുപ്പിൽ വെച്ച് ഓരോ ചപ്പാത്തിയായി ചുട്ടെടുക്കുക. ആവശ്യമെങ്കിൽ ചുട്ടെടുക്കുമ്പോൾ നെയ്യ് ചേർക്കാവുന്നതാണ്. മധുരക്കിഴങ്ങ് ചേർക്കുന്നുണ്ടെങ്കിലും സാധാരണ ചപ്പാത്തിയുടെ അതെ രുചി തന്നെ ആണ് ഈ ചപ്പാത്തിക്ക്, ഗുണങ്ങൾ ഒരുപാട് കൂടുതലും.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ