ആവശ്യമായ ചേരുവകൾ
അരി പൊടി – 2 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
ചിരകിയ തേങ്ങ – 1 1/2 കപ്പ്
മസാലയ്ക്ക് വേണ്ടി
ചിക്കൻ – 350 ഗ്രാം (കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരപ്പുപിടിക്കാൻ വയ്ക്കുക.)
സവാള – 2 ഇടത്തരം
പച്ച മുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
തക്കാളി – 1 /2
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില
മല്ലി ഇല
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാലപൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/4 ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം
ആദ്യം സാധാരണയായി പുട്ടിനു കുഴയ്ക്കുന്ന പോലെ പൊടി കുഴച്ചു മാറ്റിവയ്ക്കുക.ശേഷം ചിക്കൻ/ബീഫ് കുക്കർ ൽ ഇട്ടു നന്നായി വേവിക്കുക.
ചൂടറിയതിനു ശേഷം ചിക്കൻ ചെറുതാക്കിയിടുക. ഒരു പാൻ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
ഒന്ന് കളർ മാറി വരുമ്പോൾ പൊടികൾ ചേർക്കുക. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ചേർക്കുക. തക്കാളിയുടെ പച്ചമണം മാറിവരുമ്പോൾ പിച്ചിചീന്തിയെടുത്ത കോഴി ഇറച്ചി പാനിലേക്കിട്ട് നന്നായി മിക്സ് ചെയുക.
ശേഷം പുട്ടുകുറ്റിയിൽ പുട്ടുപൊടി ചിക്കൻ തേങ്ങാ എന്നിവ നിറച്ചു ആവികയറ്റുക. പുട്ട് റെഡി ആയി
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ