Greek Yogurt Parfait | ഗ്രീക്ക് യോഗർട് പർഫൈറ്റ്

 ആവശ്യമായ ചേരുവകൾ 

യോഗർട് – ചെറിയ കപ്പ്

ഫ്രൂട്ട്സ് ( കഷ്ണങ്ങളാക്കിയത്)- ഒരു കപ്പ്

ഈന്തപ്പഴ സിറപ്പ് / തേൻ- ആവശ്യത്തിന്

നട്സ് (ബദാം, കശുവണ്ടി, പൊട്ടുകടല)- ആവശ്യത്തിന്

ഓട്സ് ( വറുത്തത്- 2 ടിസ്പൂൺ)

തയ്യാറാക്കുന്ന വിധം 

    ഒരു ബൗളിലോ, ​ഗ്ലാസിലോ ഇഷ്ടപ്പെട്ട ഒന്നിലധികം ഫ്രൂട്ട്സ് കഷ്ണങ്ങളാക്കി മാറ്റിവെച്ചത് ഇടുക. ശേഷം അതിന് മുകളിൽ യോഗർട് ‌ഒഴിക്കുക. 

   അതിന് മുകളിൽ വറുത്ത് ഓട്സും നട്സും ചേർക്കുക. വീണ്ടും മറ്റൊരു ലെയറായ കഷ്ണങ്ങളാക്കി വെച്ച ഫ്രൂട്ട്സ് ചേർക്കുക. യോഗർട്  ചേർക്കുക വീണ്ടു വറുത്ത ഓട്സും നട്സും വെച്ച് ഡെക്കറേറ്റ് ചെയ്യുക, അതിന് മുകളിലായി ഈന്തപ്പഴ സിറപ്പോ, തേനോ മധുരത്തിനായി ചേർക്കാവുന്നതാണ്.

Read more : 

      അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ