ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും. 2029 പകുതിയോടെ തദ്ദേശ സ്ഥാപനം മുതൽ ലോക്സഭവരെ ഒറ്റത്തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുടെ ഭാഗമാണിത്. ഇതിനായി ഭരണഘടന ഭേദഗതി വേണ്ടിവരും. ഭരണഘടനയിൽ പുതിയ അധ്യായമോ ഭാഗമോ ചേർക്കാനാകും ജസ്റ്റിസ് (റിട്ട.) റിതുരാജ് അവസ്തി അധ്യക്ഷനായ കമീഷൻ നിർദേശിക്കുകയെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
അടുത്ത അഞ്ചു വർഷത്തിനിടെ, നിയമസഭകളുടെ കാലം മൂന്ന് ഘട്ടമായി ക്രമീകരിച്ച് 2029 മേയ്-ജൂണിലേക്ക് ഒറ്റത്തെരഞ്ഞെടുപ്പ് നടത്താവുന്ന വിധത്തിലേക്ക് മാറ്റാനുള്ള കാര്യങ്ങളും കമീഷൻ ശിപാർശ ചെയ്യും. ഒറ്റത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു തെരഞ്ഞെടുപ്പ് പട്ടിക ഉൾപ്പെടെയുള്ള കാര്യങ്ങളാകും ഭരണഘടന അധ്യായത്തിൽ ചേർക്കാൻ ശ്രമിക്കുക.
അധികാരമേറ്റ ശേഷം അവിശ്വാസത്തെ തുടർന്ന് സർക്കാർ വീഴുകയോ തൂക്കു സഭയാവുകയോ ചെയ്താൽ വിവിധ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്തിയുള്ള ഐക്യസർക്കാർ രൂപവത്കരിക്കണമെന്ന് നിർദേശിച്ചേക്കും. ഐക്യസർക്കാർ രൂപവത്കരിക്കാനായില്ലെങ്കിൽ ശേഷിക്കുന്ന കാലത്തെ സർക്കാറിനായി തെരഞ്ഞെടുപ്പ് നടത്തും.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ