യുകെയിൽ മലയാളി ഡോക്ടർ എ. ജെ. ജേക്കബ് അന്തരിച്ചു; സംസ്കാരം മാർച്ച് 6 ന് പ്രെസ്റ്റണിൽ

പ്രെസ്റ്റൺ ∙ യുകെയിൽ മലയാളി ഡോക്ടർ എ. ജെ. ജേക്കബ് (64) അന്തരിച്ചു. പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 22 നാണ് മരിച്ചത്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്‍റെയും പ്രഫസർ മോളി ജോസഫിന്‍റെയും (അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി) മകനാണ്.

ഭാര്യ: ഡോ. ദീപ ലിസാ ജേക്കബ് (തോട്ടയ്ക്കാട് ചെമ്പിത്താനം കുടുംബാംഗം). മക്കൾ: ഡോ. ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ്. സംസ്‌കാരം മാർച്ച്‌ 6 ന് പ്രെസ്റ്റണിൽ നടക്കും. രാവിലെ 10 മുതൽ 11 വരെ പ്രെസ്റ്റണിലെ സെന്‍റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. തുടർന്ന് 11 മണിക്ക് കുർബാനയും സെന്‍റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കാരവും നടക്കും. ഡോ. എ. ജെ. ജേക്കബിന്‍റെ നിര്യാണത്തിൽ പ്രെസ്റ്റണിലെ വിവിധ മലയാളി അസോസിയേഷനുകൾ അനുശോചനം അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News