തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ, നെഹറു യുവകേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായ് കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമുമണിൽ വച്ച് മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു. 100 ൽ പരം സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 6000 ൽ അധികം തൊഴിൽ അവസരങ്ങൾ തൊഴിൽ മേളയിലൂടെ ലഭ്യമാക്കും. ഏറ്റവും കുറഞ്ഞ യോഗ്യത ഉള്ളവർക്കും മേളയിൽ പങ്കെടുക്കാം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. മാർച്ച് 2ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് തൊഴിൽ മേള സമയം. മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് മുമ്പായി കഴക്കൂട്ടം ബ്ലോക്ക് ആഫീസിന് എതിർവശമുള്ള സ്കിൽ ട്രെയിനിംഗ് സെൻ്റെറിൽ എത്തി രജിസ്റ്റർ ചെയ്യുക.
പങ്കെടുക്കുന്ന തൊഴിൽ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിൽ രേഖപ്പെടുത്തിയിരിക്കും. പങ്കെടുക്കുന്ന തൊഴിൽ സ്ഥാപനങ്ങളിൽ നിന്നോ ഉദ്യോഗാർത്ഥികളിൽ നിന്നോ ഏതൊരു വിധ ഫീസും ഈടാക്കുന്നതല്ല എന്ന് തൊഴിൽ മേളയുടെ പ്രോജക്ട് ഓഫീസർ പി.ജി രാമചന്ദ്രൻ കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ്റെ കാട്ടാക്കട പ്രസ്സ് ക്ലബ്ബിൽ നടത്തിയ പ്രസ്സ് മീറ്റിൽ പറഞ്ഞു.
മേളയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ, ഈ നമ്പറിൽ ബന്ധപ്പെടുക. 8301834866, 8301854866, 9447024571, 9495387866
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ