നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ തിരുവനന്തപുരം ഗ്രൂപ്പിലെ നേവൽ എൻസിസി കേഡറ്റുകളുമായി ഇന്നലെ ആശയവിനിമയം നടത്തി.
തിരുവനന്തപുരം എൻ.സി.സി ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ, 1കേരള നേവൽ എൻസിസി യൂണിറ്റ് കമാണ്ടിങ് ഓഫീസർ ക്യാപ്റ്റൻ സുനിൽ കുമാർ, മറ്റ് ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എൻ.സി.സി പരിശീലനങ്ങളിലുള്ള മൂല്യ വ്യവസ്ഥയെ കുറിച്ച സേനാ മേധാവി കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സാങ്കേതിക പ്രാധാന്യമുള്ളതും സേനാ വിഭാഗങ്ങളിൽ ഇഷ്ടമുള്ള മേഖലയിൽ വൈദഗ്ധ്യം നേടാൻ കഴിയുമെന്നുള്ളത് കൊണ്ട് തന്നെ കേഡറ്റുകൾക്ക് സായുധ സേനയെ ഒരു തൊഴിലായി തിരഞ്ഞെടുക്കാൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
















