ആവശ്യമായ ചേരുവകൾ
ഓട്സ് – 1 കപ്പ്
മുട്ട – 1 എണ്ണം
ഏത്തപ്പഴം – 1 എണ്ണം
പാൽ – 3/4 കപ്പ്
വാനില എസൻസ് – 1/2 ടീസ്പൂൺ
ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത്) – 1 ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു മിക്സർ ജാറിൽ ഓട്സ് പൊടിച്ചെടുക്കുക, ശേഷം മുട്ട, ഏത്തപ്പഴം, പാൽ, വനില എസൻസ്, ബട്ടർ, ബേക്കിങ് പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു വീണ്ടും നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു മാറ്റി ഒരു പാത്രം കൊണ്ട് അടച്ചുവച്ച് 10 മിനിറ്റു മാറ്റിവയ്ക്കുക.
ഒരു തവ ചൂടാക്കിയ ശേഷം കുറച്ച് ബട്ടർ സ്പ്രെഡ് ചെയ്യുക. ഇതിലേക്ക് രണ്ട് ചെറിയ തവി ബാറ്റർ ഒഴിച്ചുകൊടുത്ത് 1 – 2 മിനിറ്റു കുക്ക് ചെയ്ത് മറിച്ചിട്ട് വീണ്ടും ഒരു മിനിറ്റ് കുക്ക് ചെയ്ത് എടുത്തു മാറ്റിവയ്ക്കുക. എല്ലാം ഇതുപോലെ തയാറാക്കി എടുക്കാം.
മുകളിലായി കുറച്ച് ഫ്രഷ് ഫ്രൂട്ട്സും തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പും ഒഴിച്ച് വിളമ്പാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടപ്പെടുന്ന ബനാന ഓട്സ് പാൻകേക്ക് വളരെ എളുപ്പത്തിൽ തയാറാക്കാം.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ