ആവശ്യമായ ചേരുവകൾ
ഇഞ്ചി – 1 കഷ്ണം (വലുത്)
വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 3 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
ഗ്രാമ്പൂ – 3 എണ്ണം
കുരുമുളക് – 1/2 ടീസ്പൂൺ
ഏലക്ക – 2 എണ്ണം
ഇൻസ്റ്റന്റ് തേങ്ങാപ്പാൽ
ചൂടുവെള്ളം – 1 1/2 ഗ്ലാസ്
സവാള (വലുത്) – 1 1/2 മുറി സവാള
ഉപ്പ്–ആവശ്യത്തിന്
തക്കാളി(ഇടത്തരം വലുപ്പമുള്ളത്) – 1 എണ്ണം
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
കുരുമുളകു പൊടി – 1 1/2 ടീസ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീകം, ഗ്രാമ്പൂ, കുരുമുളക്, ഏലയ്ക്ക എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക.
ഇന്‍സ്റ്റന്റ് തേങ്ങാപ്പാലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അത് തയാറാക്കാനായി രണ്ടു ഗ്ലാസിൽ ചൂടുവെള്ളം എടുക്കുക. രണ്ടാം പാൽ എടുക്കുന്നതിനായി ഒരു ടേബിൾസ്പൂൺ കോക്കനട്ട് പൗഡർ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ രണ്ടു േടബിള്‍ സ്പൂൺ കോക്കനട്ട് പൗഡറും മിക്സ് ചെയ്യുക. ഇങ്ങനെ വളരെപെട്ടെന്നു തന്നെ തേങ്ങാപ്പാൽ തയാറാക്കാൻ പറ്റും.
ഇനി സ്റ്റൗ കത്തിച്ച് ഒരു പ്രഷർ കുക്കർ അടുപ്പത്ത് വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ/സൺഫ്ലവർഓയിൽ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന മിക്സ് ഇതിലേക്കിട്ട് നന്നായി ഇളക്കി മീഡിയം ഫ്ലേമിൽ നന്നായി വഴറ്റിയെടുക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇതിലേക്കിട്ട് കുറച്ച് ഉപ്പും കറിവേപ്പിലയും കൂടി ചേർത്തു പാകത്തിന് വഴറ്റിയെടുക്കുക.
സവാള പാതി വഴന്നു വരുമ്പോൾ ഒരു മീഡിയം തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്തു രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞള്‍ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്തു നന്നായി ഇളക്കുക.
പച്ചമുളക് ചേർക്കുന്നതിനാൽ ഇതിൽ മുളകു പൊടി ചേർക്കുന്നില്ല. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ ഇതിലേക്കു രണ്ടാംപാലിന്റെ പകുതി ചേർത്തു പ്രഷർ കുക്കർ അടച്ചുവച്ചു രണ്ടു വിസിൽ വരെ വേവിക്കുക. ശേഷം രണ്ടാം പാലിന്റെ പകുതി ചേർക്കുക. ഇതൊന്നു തിളച്ചു വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കാം. മുട്ട ഒന്നു വരഞ്ഞ ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കുക.
ഈ കറിയൊന്നു കുറുകി വരുമ്പോൾ അര ടീസ്പൂൺ കുരുമുളകു പൊടി കൂടി ചേർക്കുക. കറി അല്പമൊന്നു പറ്റി വരുമ്പോൾ ഒന്നാം പാലും കൂടി ചേർത്തു കൊടുക്കുക. കറി തിളയ്ക്കാതെ ഒന്നു ചൂടായി വരുമ്പോൾ ഒന്നാം പാലും കൂടി ചേർത്തു കൊടുക്കുക. കറി തിളയ്ക്കാതെ ഒന്നു ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യുക.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ