ആവശ്യമായ ചേരുവകൾ
മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
ക്ലീൻ ചെയ്തു വെച്ച കൂന്തൾ – 1 കിലോഗ്രാം
മുളക് പൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
ചില്ലിക്കാവശ്യമായ ചേരുകൾ
ഉള്ളി – 2 ചെറുതായി അരിഞ്ഞത്
കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 ടേബിൾസ്പൂൺ
പച്ചമുളക് – 2 ചതച്ചത്
കുരുമുളകു പൊടി – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കടായി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച കൂന്തൾ ഇട്ട് വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. വെന്തു കഴിയുമ്പോൾ മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ ബട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതു വരെ വഴറ്റി എടുക്കുക. ഇതിലേക്കു കാപ്സിക്കം പൊടിയായി അരിഞ്ഞതും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേർത്തു നന്നായി വഴറ്റുക.
വേവിച്ചു വച്ച കൂന്തൾ ഇതിലേക്കു ചേർത്തു വെള്ളത്തിന്റെ അംശം ഇല്ലാതാകുന്നതു വരെ തീ കൂട്ടി വച്ച് ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്കു കുരുമുളകു പൊടി ചേർത്ത് ഒന്നു കൂടി വഴറ്റി ചെറുചൂടോടെ വിളമ്പാം.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ