ന്യൂഡൽഹി: താങ്ങുവില ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി. ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ആരോഗ്യം മോശമായ പഞ്ചാബ് പട്യാല അർണോ സ്വദേശി കർണെയ്ൽ സിങ്ങാണ് (62) ചികിത്സയിലിരിക്കെ മരിച്ചത്. ദില്ലി ചലോ മാർച്ച് ആരംഭിച്ച 15 ദിവസത്തിനിടെ മരിക്കുന്ന ആറാമത്തെയാളാണ്. 3 കർഷകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും നേരത്തേ ഹൃദയാഘാതത്തെ തുടർന്നു മരിച്ചിരുന്നു.
ഹരിയാന–പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ 21നു കർഷകർക്കു നേരെയുണ്ടായ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശ അണുബാധയുണ്ടായതിനു പിന്നാലെയാണു കർണെയ്ൽ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. യുവകർഷകൻ യുവ കർഷകൻ ശുഭ് കരൺ സിങ് മരിച്ചതും 21 ലെ പൊലീസ് അതിക്രമത്തെത്തുടർന്നാണ്.
ഫെബ്രുവരി 13നു ദില്ലി ചലോ മാർച്ച് ആരംഭിച്ച ഘട്ടം മുതൽ ഖനൗരി അതിർത്തിയിൽ കർണെയ്ൻ സിങ്ങുണ്ടായിരുന്നു. 1.5 ഏക്കർ സ്ഥലമുള്ള ഇദ്ദേഹത്തിനു 8 ലക്ഷം രൂപ കടമുണ്ടായിരുന്നെന്നു പ്രദേശവാസികൾ പറയുന്നു. ഭാര്യയും 3 പെൺകുട്ടികൾ ഉൾപ്പെടെ 5 മക്കളുമുണ്ട്. ദില്ലി ചലോ മാർച്ചിന്റെ ഭാവി എന്താണെന്നു തീരുമാനിക്കാൻ കർഷക സംഘനകൾ ഇന്നു യോഗം ചേർന്നേക്കും. ശുഭ് കരൺ സിങ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സമരം 29 വരെ നിർത്തിവയ്ക്കാൻ സംഘടനകൾ തീരുമാനിച്ചത്.
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ