തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു.
അതേസമയം, ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കിന്റെ തീരുമാനം. മലയാള സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളോട് വിവേചനം കാണിക്കുകയാണെന്നും എങ്ങുമില്ലാത്ത നിബന്ധനകള്‍ മനഃപൂര്‍വം തിയറ്റര്‍ ഉടമകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കാണിച്ചാണ് ഫിയോക്ക് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്.
ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല