മുംബൈ:ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് തങ്ങളുടെ വൈദ്യുത ഇരുചക്ര വാഹന നിരയിലുടനീളം 10,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹന ഗതാഗതം ജനാധിപത്യവല്‍ക്കരിക്കുന്നതിനും സുസ്ഥിര സഞ്ചാര മാർഗങ്ങൾ കൂടുതല്‍ ആകര്‍ഷകവും താങ്ങാനാവുന്നതുമാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. 2024 മാര്‍ച്ച് 31 വരെ ഈ വിലക്കിഴിവ് ബാധകമായിരിക്കും.
ബാറ്ററികള്‍ക്ക് ഉണ്ടായിരിക്കുന്ന വിലക്കുറവാണ് ഇത്തരത്തിലൊരു വിലക്കുറവ് പ്രഖ്യാപിക്കുവാന്‍ ഒഡീസിനെ പ്രേരിപ്പിച്ചത്. ബാറ്ററിയിലൂടെ ഉണ്ടായിരിക്കുന്ന ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പകര്‍ന്നു നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. കൂടുതല്‍ വ്യക്തികള്‍ വൈദ്യുത വാഹന സഞ്ചാര രീതി സ്വീകരിക്കുകയും അതിലൂടെ ഹരിതാഭമായ ഒരു ഭാവിയിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നതിനായി ശാക്തീകരിക്കപ്പെടണം എന്നതാണ് ഈ വിലക്കുറവുകൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്.
Read more ….
- ടിപി വധക്കേസിൽ വധശിക്ഷയില്ല; വിചാരണക്കോടതി വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ഉൾപ്പെടെ 11 പ്രതികൾക്ക് ജീവപര്യന്തം
- മതഭീകരവാദികളിൽ നിന്ന് കേരളത്തെ മുക്തമാക്കും:ഇടത്-വലത് മുന്നണികൾ മതഭീകരരെ പിന്തുണയ്ക്കുന്നു:കെ.സുരേന്ദ്രൻ
- തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- സ്ത്രീയുടെ മാല പൊട്ടിച്ചോടി പോലീസുകാരൻ; ഓടിച്ചിട്ട് പിടികൂടി യാത്രക്കാർ