തിരുവനന്തപുരം: ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരും വിഎസ്‌എസ്‌സിയിൽ. അതേസമയം, ‘ഗഗൻയാനി’ൽ ഭാഗമാകുന്ന ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് മുമ്പ് പുറത്തായി. ‘ഗഗൻയാനി’ൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ ദശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്ങാട് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.
ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണെന്നാണ് ലഭിക്കുന്ന വിവരം. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് നായർ 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരം വിഎസ്എസ്‌സിയിൽ പ്രഖ്യാപിക്കും. ഇവരിൽ 3 പേരാകും ബഹിരാകാശയാത്ര നടത്തുക. 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം.ചുരുക്കപ്പട്ടികയിലുള്ളവർക്ക് ‘ആസ്ട്രനോട്ട് വിങ്സ്’ പട്ടവും പ്രധാനമന്ത്രി കൈമാറും
















