കാക്കനാട്: സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സുരാജ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് നടപടി.
സുരാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പൻഡ് ചെയ്യുന്നതടക്കം നടപടിയാണ് കൈക്കൊള്ളുന്നത്. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടും സുരാജ് ഒരു മറുപടിയും നൽകാത്ത സാഹചര്യത്തിലാണിത്.
ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്രചെയ്തിരുന്ന മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതുകാലിന്റെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് മോട്ടോർ വാഹനവകുപ്പിന് കൈമാറിയത്.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















