ന്യൂഡല്‍ഹി: വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് സിപിഐ സ്ഥാനാർത്ഥി ആനി രാജ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാര്‍ട്ടിക്ക് ലഭിച്ച നാലില്‍ ഒരു സീറ്റില്‍ വനിതയെ പരിഗണിച്ചതില്‍ സന്തോഷമെന്ന് ആനി രാജ പറഞ്ഞു.
തനിക്ക് സുപരിചിതമായ സ്ഥലമാണ് വയനാട്. താൻ രാഷ്ട്രീയം പഠിച്ചത് വയനാട്ടിൽ നിന്നാണ്. ജില്ലയിലെ മുക്കിലും മൂലയിലും പോയി മഹിളാ സംഘത്തിന്റെയും വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വളര്‍ന്നുവന്നതെന്നും ആനി രാജ പറഞ്ഞു. മൽസരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു.
ഒന്നാം തീയതി വയനാട്ടിൽ എത്തും. ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും വയനാട്ടിൽ ഉണ്ടാകും എന്നതാണ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകുന്ന ഉറപ്പെന്നും ആനി രാജ പറഞ്ഞു.
മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളാകുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















