മന്‍ കീ ബാത്ത് മൂന്നു മാസത്തേക്ക് ഇടവേളയിട്ട് പ്രധാനമന്ത്രി അറബിക്കടലില്‍ മുങ്ങിയ ദ്വാരക കാണാന്‍ സ്‌കൂബാ ഡൈവിംഗ് നടത്തിയപ്പോള്‍ കേട്ടൊരു സന്തോഷ വാര്‍ത്തയാണ് ബി.എസ്.പി എം.പിയുടെ ബി.ജെ.പി പ്രവേശനം. ആറ് എം.പിമാരെ പിടിക്കാന്‍ നരേന്ദ്രമോദി നീട്ടിയെറിഞ്ഞ ഉച്ചയൂണ് ചൂണ്ടയില്‍ ആദ്യം കൊത്തിയത് റിതേഷ് പാണ്ഡ എം.പിയാണ്. ബാക്കിയുള്ളവര്‍ മോദിയുടെ ചൂണ്ടയില്‍ കൊത്തിയിട്ടുണ്ടെന്നു തന്നെയാണ് ബി.ജെ.പിയുടെ വിശ്വാസം. എന്തിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍.എം.പിയുടെ എം.പി എന്‍.കെ. പ്രേമചന്ദ്രനെ കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ചവരുണ്ട്. സി.പി.എം കൃത്യമായി പറഞ്ഞ കാര്യമാണ് പ്രേമചന്ദ്രന്റെ ബി.ജെ.പി രാഷ്ട്രീയത്തിലേക്കുള്ള മാറ്റം.
കേരളത്തില്‍ ആര്‍.എം.പി എം.പിയും ഡെല്‍ഹിയില്‍ മോദിയുടെ സ്‌നേഹിതനുമാകുന്ന പ്രേമചന്ദ്രന്‍ കൊല്ലത്ത് വീണ്ടും മത്സരിക്കുകയാണ്. എതിര്‍ സ്താനാര്‍ത്ഥി ആരായാലും അതിനെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രേമചന്ദ്രന്‍. പക്ഷെ, ഇന്നിന്റെ കാലത്തെ ആവശ്യം എന്താണെന്ന് തിരിച്ചറിയാത്ത വിധം വര്‍ഗീയ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ തോന്നിയ പ്രേമചന്ദ്രന്റെ നിലപാട് കൊല്ലത്തെ ജനങ്ങള്‍ കണ്ടതാണ്. ബി.ജെ.പി സംഘ പരിവാര്‍ അല്ലെന്നായിരുന്നു ആ നിലപാട്.
ഏതു സാഹചര്യത്തിലാണ് പ്രേമചന്ദ്രന്‍ ഇങ്ങനെ പരഞ്ഞതെന്നുള്ളതാണ് പ്രധാനം. നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയും, രാഷ്ട്രീയക്കാരനും ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാണ്. അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയമെന്താണ്. അതിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കടമയെന്താണ്. ഇത് മനസ്സിലാകണമെങ്കില്‍ ഇന്ത്യയുടെ നിലവിലുള്ള ചിത്രം വ്യക്തമായി മനസ്സിലാക്കണം. മെയ്ത്തികളുടെയും കുക്കികളുടെയും മണിപ്പൂര്‍ കലാപം മുതല്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ വരെയും മുന്നിലുണ്ട്. എന്നിട്ടും, ബി.ജെ.പിയെ സംഘപരിവാരങ്ങളുടെ കൂടെയുള്ളതല്ലെന്ന് പറയാന്‍ തോന്നിയ രാഷ്ട്രീയ പ്രബുദ്ധതയാണ് മനസ്സിലാകാത്തത്.
ഇവിടെയാണ് തീന്‍മേശ സത്ക്കാരവും എന്‍.കെ. പ്രേമചന്ദ്രന്റെ ന്യായീകരണവും, റിതേഷ് പാണ്ഡെയുടെ ബി.ജെ.പി മാറ്റവും ഒരുമിച്ചു വായിക്കേണ്ടത്. ഭക്ഷണം എന്നതുതന്നെ ഒരു രാഷ്ട്രീയമാക്കിയവരാണ് ബി.ജെ.പി. അതുകൊണ്ടാണ് വിലകുറച്ച് കേരളത്തിനു നല്‍കിയിരുന്ന അരി നിര്‍ത്തലാക്കിയിട്ട്, ഭാരത് അരിയെന്ന പേരില്‍ നല്‍കിയത് ഇതിന്റെ ഭാഗമായാണ്. തീന്‍മേശയുടെ പിന്നിലൂടെ ബിജെപിയില്‍ ആരൊക്കെ എത്തുമെന്നുള്ള ചിന്തയൊന്നും മോദിക്കില്ല. പക്ഷെ, കേന്ദ്രത്തില്‍ ഹാര്‍ട്രിക് അടിക്കുമെന്ന ആത്മവിശ്വാസമുള്ളതു കൊണ്ട്, താന്‍ കാണുന്നവരില്‍ പകുതിയും ബി.ജെ.പിയില്‍ എത്തുമെന്നുറപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അങ്ങനെയാണ് തീന്‍മേശയിലെ കൊലപാതകം പോലെ ബി.എസ്.പിയില്‍ നിന്നും ബി.ജെ.പിയിലേക്ക് റിതേഷ് പാണ്ഡെ മാറിയത്. ഇനി അഞ്ചു പേരുണ്ട്. അതില്‍ ആരൊക്കെയാണ് ഈ തെരഞ്ഞെടുപ്പിനു മുമ്പേയും അതിനു ശേഷവും എത്തുന്നത് എന്നു മാത്രം അറിഞ്#ാല്‍ മതിയെന്നാണ് ബി,ജെ,പി പാളയത്തിലെ ചിന്ത. ദ്വാരകയും കണ്ട് കടലിനടിയില്‍ നിന്നും പൊങ്ങിവന്ന നരേന്ദ്രമോദി ഇനി എന്നാണ് റിതേഷ് പാണ്ഡെയെ സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചതിന്റെ ആഘോഷ വിരുന്നൊരുക്കുക.
പാര്‍ലമെന്റില്‍ പ്രേമചന്ദ്രന്റെ വായടപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശത്തോടെയുള്ള നീക്കമാണ് മോദിയുടെ തെരഞ്ഞു പിടിക്കല്‍. അതില്‍ വീണവരുടെ പട്ടിക ഓര്‍ത്തു വെച്ചാല്‍ നാളെകളില്‍ ആരൊക്കെ ബി.ജെ.പിക്കാരാകുമെന്ന് മനസ്സിലാക്കാന്‍ കഴിയും. പ്രേമചന്ദ്രന്റെ ശരീര ഭാഷയും നിലപാടു മാറ്റങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. മോദിയോടൊപ്പം ഭക്ഷണം കഴിച്ചാല്‍ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചിരുന്നു. മോദിയോടൊപ്പം ഭക്ഷണം കഴിച്ചാല്‍ മാത്രമല്ല, മിണ്ടിയാല്‍പ്പോലും അഴര്‍ ബി.ജെ.പിയിലേക്കു പോകും.
ഇതാണ് നിലവില്‍ കണ്ടു കൊണ്ടിരിക്കുന്നതും. പ്രതിപക്ഷമില്ലാത്ത ഭരണമാണ് പത്തു വര്‍ഷമായി മോദി നടത്തിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇല്ലാത്ത പ്രതിപക്ഷത്തിനു വേണ്ടി നല്ലപോലെ സംസാരിക്കുന്നവരെ തെരഞ്ഞെുപിടിച്ച് ഭക്ഷണം കൊടുക്കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇനിയും ഇത്തരം തീന്‍മേശകള്‍ ഒരുങ്ങും. ഇതുപോലെ ആറിലൊന്ന് എന്ന രീതിയില്‍ ഓരോരുത്തരായി ബി.ജെ.പി പാളയത്തിലേക്ക് പോകും. അതുണ്ാകാതിരിക്കാന്‍ പ്രതിപക്ഷത്തിന്റെ ഘടകകക്ഷികളുമായി ശക്തമായ ആശയ വിനിമയവും, ഒരു പൊതചു മിനമം പരിപാടിയും, ശക്തമായ നേതൃത്വവും ഉണ്ടാക്കാനാകണം. ഇല്ലെങ്കില്‍ മൂന്നാം തവണയും മോദി അധികാരത്തില്‍ കയറുമെന്നു മാത്രമല്ല, അതിനു ശേഷം പ്രതിപക്ഷമെന്ന ഒരു സംവിധാനത്തില്‍ ആരെങ്കിലും ഉണ്ടാകുമോയെന്നതാണ് ചിന്തിക്കേണ്ടത്.