ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ വളരെ പെട്ടന്ന് എല്ലാവരും ശ്രദ്ധിക്കില്ല. വായിൽ വരുന്ന ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ രോഗനിർണ്ണയം വളരെ പെട്ടന്ന് സാധ്യമാകും. വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് വായിലെ ക്യാന്‍സര്‍ അഥവാ ഓറല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടുവാൻ അവസരമൊരുക്കുന്നു. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
വായിലെ മാറ്റങ്ങൾ
വായ്ക്കുള്ളില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ്, വായ്ക്കകത്ത് കാണപ്പെടുന്ന ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം, വായ്ക്കകത്ത് കാണപ്പെടുന്ന മുഴകളും തടിപ്പും വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്റെ സൂചനയാകാം. വായിലെ എരിച്ചല്‍ അല്ലെങ്കില്‍ വേദന, അസ്വസ്ഥത, നീര് , വായില്‍ നിന്നും രക്തം കാണപ്പെടുക തുടങ്ങിയവയും ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.
നിറം മാറ്റം
ചുണ്ടിന് അസാധാരണമായ രീതിയില്‍ ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം കാണുന്നതും ചുണ്ടിലെ ഉണങ്ങാത്ത വ്രിണവും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്റെ സൂചനയാകാം.
- Read more……
- ശരീരത്തിലെ നീർക്കെട്ടും, കൈകാലുകളിലെ മരവിപ്പും ഈ ലക്ഷണങ്ങൾ തള്ളി കളയരുത്: വൃക്കകൾ അപകടത്തിലായേക്കാം
- Chakka varattiyathu | ചക്ക വരട്ടിയത് തയ്യാറാക്കാം
- ഗ്യാൻവാപിയിലെ ഹിന്ദുമതാരാധന; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
- എന്താണ് ബ്ലൂ ആധാര്‍ കാര്‍ഡ്? അറിയേണ്ടതെല്ലാം…
- നിങ്ങൾക്ക് ഈ ശീലമുണ്ടോ? പല്ലിലെ ഇനാമിൽ പെട്ടന്ന് കുറയും
വേദന
അകാരണമായ ചെവിവേദന, കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്റെ സൂചനയാകാം.
പല്ലുകളിലെ മാറ്റം
പല്ലുകള്‍ കൊഴിയുക, പല്ലുകൾക്കും മോണകൾക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ വേദന, അയഞ്ഞ പല്ലുകൾ, തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്
അതുപോലെ ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വായിലെ ക്യാന്‍സറിന്റെ സൂചനയാകാം.
ക്ഷീണം
അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയും ഉണ്ടാകുന്നത് ഒരുപക്ഷേ വായിലെ ക്യാന്‍സറിന്റെ സൂചനയാകാം.
oral cancer