ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറയുന്നത്. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിയുടെ തെക്കുഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
ഗ്യാൻവാപിയെ കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ട് പുറത്തുവന്നതിന് പിറകേയായിരുന്നു വാരാണി ജില്ലാകോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഒരു ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലായാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ സർവേ റിപ്പോർട്ട്.
എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച വാദം പള്ളി കമ്മിറ്റി നിഷേധിച്ചു. തെഹ്ഖാനയിൽ വിഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാൽ 1993 വരെ അവിടെ പ്രാർഥനകൾ നടത്തിയിരുന്നുവെന്നുള്ള വാദം തെറ്റാണെന്നുമായിരുന്നു കമ്മിറ്റിയുടെ നിലപാട്.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ