കോട്ടയം: ചെയ്ത ജോലിക്കുള്ള പണം നിരന്തരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കുന്നു. പണം നൽകാത്തതിനാൽ മാർച്ച് ഒന്നുമുതൽ സേവനം ലഭ്യമാക്കില്ലെന്ന് രേഖാമൂലം സി-ഡിറ്റ് അറിയിച്ചിട്ടുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസം 20നാണ് കത്ത് നൽകിയത്. വകുപ്പിൽ കാതലായ മാറ്റങ്ങൾക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ നീക്കം നടത്തുന്നതിനിടെയാണിത്. ലൈസൻസ് പരിഷ്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെ സി-ഡിറ്റിന്‍റെ നീക്കം ബാധിക്കും.
Read more :
- തിരുവല്ലയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസുകാരി മടങ്ങിയെത്തി; രണ്ട് യുവാക്കൾ പിടിയിൽ
- സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്
- ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ മുങ്ങി തലസ്ഥാനം
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
















