ആശുപത്രിയുടെ പടിക്കല്‍പ്പോലും പോകരുതെന്ന് ഉപദേശം നല്‍കി പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് കൂട്ടപ്രാര്‍ത്ഥ നടത്തുന്ന വീടുകള്‍ ഇപ്പോഴും കേരളത്തിലുണ്ട്. മാടനും മറുതയും ഒഴിഞ്ഞു പോകാന്‍ കരിങ്കോഴിയെ കഴുത്തറുത്ത് പൂജ നടത്തുന്നതും നിത്യ സംഭവമാണ്. അന്ധ വിശ്വാസങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് നേമത്തു നടന്ന വീട്ടിലെ പ്രസവം. എന്ത് അസംബന്ധമാണ് ചെയ്തതെന്ന് അമ്മയും കുഞ്ഞും മരിച്ചപ്പോഴാണല്ലോ മനസ്സിലാക്കിയത്. ആധുനിക മെഡിക്കല്‍ സംവിധാനം എന്തിനും തയ്യാറായി നില്‍ക്കുമ്പോഴാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂചി കുത്തി, വേദന ശമിപ്പിച്ച് പ്രസവിപ്പിക്കാനുള്ള ശ്രമം നടത്തിയത്.
ഇതിനെ അന്ധ വിശ്വാസമെന്നല്ലാതെ എന്താണ് വിളിക്കുക. ആരോഗ്യ രംഗത്തെ പുതിയ കണ്ടു പിടുത്തമോ പരീക്ഷണമോ ഒന്നുമല്ല, നേമത്ത് നടത്തിയത്. ഒരു കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ച് കൊലപാതകം നടത്തിയതാണ്. ഗര്‍ഭിണിയെ ചികിത്സിക്കാന്‍ കിട്ടിയ അപ്പോള്‍ മുതല്‍ അക്ക്യുപങ്ചറിസ്റ്റ് ഒരു കൊലപാതകിയാകാന്‍ തയ്യാറെടുക്കുകയായിരുന്നു എന്നു വേണം അനുമാനിക്കാന്‍. സൂപ്പര്‍ കമ്പ്യൂട്ടര്‍ യുഗത്തിലും ഇത്തരം മണ്ടന്‍ ചിന്താഗതിയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഉണ്ടെന്നതാണ് സമൂഹത്തിലെ തിരിച്ചടി. അക്ക്യുപങ്ചറിസ്റ്റ് ഷിഹാബുദ്ദീന്‍ ജഡയിലില്‍ കിടക്കുമ്പോഴും അക്കുയപങ്ചറിന്റെ അനന്ത സാധ്യതകളെ കുറിച്ചുള്ള ചിന്തയിലായിരിക്കും എന്നതചില്‍ തര്‍ക്കമില്ല.
കാരണം അയാള്‍ പഠിച്ചിരിക്കുന്നത് ഇതാണ്. അക്ക്യുപങ്ചര്‍ ചിക്തിസയുടെ നൂതന മേഖലകള്‍ കണ്ടെത്തുന്നതിനിടയിലെ ഒരു വീഴ്ചയായിട്ടു മാത്രമേ ഷിഹാബുദ്ദീന്‍ ഇതിനെ കാണൂ. ഒരു അമ്മയെയും കുഞ്ഞിനെയും നിഷ്‌ക്കരുണം പരീക്ഷണ വസ്തുവാക്കി കൊന്നെടുക്കാന്‍ നടത്തിയ ചികിത്സയെ കൊലപാതകം എന്നു തന്നെ വിവക്ഷിക്കണം. കാരണം, ചികിത്സിച്ച് കൊല്ലുകയാണ് ചെയ്തത്. അതും പുരാതന ചൈനീസ് ചിക്ത്‌സാ രീതിയിലൂടെ. അതുകൊണ്ടു തന്നെ കോടതി ഇയാള്‍ക്ക് എറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം. കാരണം, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വീണ്ടും ഈ ചിക്ത പുറത്തെടുക്കും.കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഭര്‍ത്താവ് നയാസിനെയും ഷിഹാബുദ്ദീനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.
ഷിഹാബുദ്ദീനും ഭാര്യയും നയാസിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നുണ്ട്. ഷിഹാബുദ്ദീനൊപ്പം ഭാര്യയും ഷെമീറയ്ക്ക് ചികിത്സ നല്‍കാന്‍ എത്തിയിരുന്നു. ഇവരോടൊപ്പം നയാസിന്റെ ആദ്യ ഭാര്യയും മകളും എത്തുമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.നയാസിന്റെ ആദ്യ ഭാര്യയിലെ മകളുടെ ഗുരുവാണ് ഷിഹാബുദ്ദീന്‍. ഷിഹാബുദീന്‍ വീട്ടില്‍ താമസിച്ചും ചികിത്സ നല്‍കിയെന്ന് സംശയിക്കുന്നുണ്ട്. നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ അയല്‍വാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളത്ത് നിന്നാണ് ഷിഹാബുദ്ദീനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശിഹാബുദ്ദീനെ ഷമീറ മരണപ്പെട്ട വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്തു.
തെളിവെടുപ്പിനിടെ നയാസ് ഷിഹാബുദ്ദീനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് നയാസും ഷെമീറയും പ്രസവം നടത്താന്‍ അക്യുപങ്ചര്‍ ചിക്തിസ മതിയെന്ന തീരുമാനത്തിലെത്തിയത്. ഇത് ദുരൂഹമായിയിരിക്കുകയാണ്. ഷിഹാബുദ്ദീന്‍ അക്യുപങ്ചറിസ്റ്റ് ഇതിനു മുമ്പ് ഗര്‍ഭിണികളെ ഈ ചിക്തിസാ രീതിയില്‍ പ്രസവം നടത്തിയിട്ടുണ്ടോ. ഇയാല്‍ മറ്റെവിടെയെങ്കിലും ചികിത്സിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടോ എന്നൊക്കെ പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. ഷമീറയുടെ പൂര്‍ണ്ണ സമ്മതം ചികിത്സയ്ക്ക് ഉണ്ടായിരിക്കാന്‍ സാധ്യത കുറവാണ്. കാരണം, ഗര്‍ഭിണികള്‍ നല്‍കേണ്ട മരുന്നുകളൊന്നും ഇല്ലാതെ, എങ്ങനെയാണ് ഷമീറ സഹിച്ചു കിടന്നത്.
മാത്രമല്ല, പുറമെ നിന്നുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് സൂചനകല്‍ ലഭിക്കുന്നത്. അക്യുപങ്ചര്‍ ഒരു ബദല്‍ ചികിത്സാ രീതിയാണ്. പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയുടെ ഒരു പ്രധാന ഘടകമാണ് ഇത്. വളരെ നേര്‍ത്ത സൂചികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി ചികിത്സിക്കുക എന്നതാണ് അക്യുപങ്ചര്‍ ചികിത്സാരീതി. അക്യുപങ്ചര്‍ എന്ന വാക്കിന്റെ അര്‍ത്ഥം സൂചി കൊണ്ടുള്ള കുത്തല്‍ എന്നാണ്. അക്യുപങ്ചര്‍ ചികിസ്താ രീതിയുടെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. മാത്രമല്ല ഇത് മരുന്നില്ലാത്ത ചികിത്സയുടെ വിഭാഗത്തില്‍പ്പെടുന്നു.വ്യത്യസ്ത തത്വചിന്തകളില്‍ നിന്ന് ഉത്ഭവിച്ച അക്യൂപങ്ചര്‍ വേരിയന്റുകളുടെ ഒരു ശ്രേണിതന്നെയുണ്ട്. അക്യപങ്ചര്‍ നടപ്പാക്കുന്ന രാജ്യത്തെ ആശ്രയിച്ച് സാങ്കേതിക വിദ്യകള്‍ വ്യത്യാസപ്പെട്ടിരിക്കും. ഇത് പലപ്പോഴും വേദന പരിഹാരത്തിന് ഉപയോഗിക്കുന്നു. എന്നാലും മറ്റ് പല അവസ്ഥകള്‍ക്കും അക്യൂപങ്ച്വറിസ്റ്റുകള്‍ ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്. അക്യൂപങ്ചര്‍ സാധാരണയായി മറ്റ് ചികിത്സാരീതികളുമായി ചേര്‍ത്തും സ്വതന്ത്രമായും ചെയ്തുവരുന്ന ഒന്നാണ്.
തലവേദന പോലുള്ള അസുഖങ്ങള്‍ക്കാണ് അക്യുപങ്ചര്‍ ചികിത്സാ രീതി സാധാരണയായി പ്രയോഗിക്കുന്നത്. പാര്‍ശ്വഫലങ്ങളില്ലാതെ വേദന മാറുമെന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദത്തിനും നീര്‍വീക്കങ്ങള്‍ക്കും അക്യുപങ്ചര്‍ ചികിത്സാ രീതി പൊതുവെ സഹായകമാകും.ഈ ചികിത്സയ്ക്കായി സൂചി ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അമിത രക്ത സ്രാവം, മുറിവ്, ചതവ് എന്നിവയും ഈ തെറാപ്പിയിലൂടെ സംഭവിക്കും. അണുവിമുക്തമാക്കാത്ത സൂചികളാണ് ഉപയോഗിക്കുന്നതെങ്കില്‍ അണുബാധയ്ക്ക് കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ സൂചി ഒടിഞ്ഞുപോകുന്നതും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക