ധാരാവി ദിനേശ് ആയി ദിലീഷ് പോത്തൻ എത്തുന്ന ‘മനസാ വാചാ’: ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു| Manasa Vacha|Official Trailer

നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചിത്രമാണ് ‘മനസാ വാചാ’. ദിലീഷ് പോത്തൻ ധാരാവി ദിനേശ് ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അടിമുടി നർമം നിറച്ചെത്തുന്ന ചിത്രത്തിലെ ചിരിക്കാഴ്ചകളാണ് ട്രെയിലറിൽ. മാർച്ച് 1ന് ‘മനസാ വാചാ’ ചിത്രം തിയറ്ററുകളിൽ എത്തും. 

തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ‘മനസാ വാചാ’. ദിലീഷ് പോത്തനൊപ്പം പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

Read More……

മജീദ് സയ്ദ് തിരക്കഥയെഴുതിയ ‘മനസാ വാചാ’ സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസ് ആണ് നിർമിക്കുന്നത്. ഒനീൽ കുറുപ്പ് സഹനിർമാതാവാകുന്നു. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

എൽദോ ഐസക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ലിജോ പോൾ. സുനിൽ കുമാർ.പി.കെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.