ആവശ്യമായ ചേരുവകൾ
തേങ്ങ ചിരകിയത് – 5 ടീസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി – 1
കറിവേപ്പില – 3-4 ടീസ്പൂൺ
പച്ചമുളക് – 1
പുളി – ഒരു ചെറിയ കഷ്ണം
കശുവണ്ടിപ്പരിപ്പ് – 5 മുതൽ 6 വരെ
വെള്ളം
ഉപ്പ്
താളിയ്ക്കാൻ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
കടുക്
ഉണക്ക മുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ചെറിയ ജാറിലേക്കു താളിക്കാൻ ഉള്ള ചേരുവകൾ ഒഴികെയുള്ള എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളവും ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്കു മാറ്റുക.
ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുകു ചേർത്തു പൊട്ടുമ്പോൾ ചുവന്ന മുളകു കഷ്ണങ്ങളും കറിവേപ്പിലയും ചേർക്കുക. ഇത് ചട്ണിയിലേക്കു ഒഴിക്കുക. രുചികരമായ തേങ്ങ ചട്ണി തയാർ.
ഇഡ്ഡലി ദോശ ഒക്കെ കൂട്ടി കഴിക്കാം.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക