ആവശ്യമായ ചേരുവകൾ
1 . മുട്ട – 3 പുഴുങ്ങിയത്
2. സവാള – 2 (മീഡിയം)
തക്കാളി -പകുതി
3. പച്ചമുളക് – 2
4. ഇഞ്ചി – ഒരു ചെറിയ കഷ്ണം
5. വെളുത്തുള്ളി – 3 അല്ലി
6 മുളകുപൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളകുപൊടി – ആവശ്യത്തിന്.
7. പാൽ/ പാൽപ്പൊടി – ഒരു കപ്പ്
8. ഉപ്പ് – ആവശ്യത്തിന്
9. ഏലയ്ക്ക,കറുകപ്പട്ട, ഗ്രാമ്പൂ–1
തയാറാക്കുന്ന വിധം
സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മാറ്റിവയ്ക്കുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ രണ്ടു ഏലക്ക, ഒരു കഷ്ണം കറുകപ്പട്ട, ഒരു ഗ്രാമ്പൂ, എന്നിവ ഇട്ട് ചൂടാകുമ്പോൾ അരച്ച് വച്ച മിശ്രിതം അതിലേക്ക് ഒഴിക്കുക.
നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചു പച്ചമണം മാറി കുറുകിവരുമ്പോൾ അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മസാലപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക.
ശേഷം ഇതിലേക്ക് ഒരു ഗ്ലാസ്സ് പാൽ ചേർത്ത് ഇളക്കുക. പാൽ ഇല്ലെങ്കിൽ പാൽപ്പൊടി കലക്കിയത് ചേർത്താലും മതി. (ഫ്രഷ് ക്രീം ഉപയോഗിക്കുന്നതിന് പകരം പാൽപ്പൊടി പേസ്റ്റ് പരുവത്തിൽ കലക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്).
ശേഷം നന്നായി തിളപ്പിക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചിടുക. ഒന്ന് കൂടി തിളപ്പിച്ച് വാങ്ങി വച്ച് ചൂടോടെ ചപ്പത്തി, ഇടിയപ്പം, അപ്പം, എന്നിവയോടൊപ്പം കഴിക്കാവുന്നതാണ്.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക