ആവശ്യമായ ചേരുവകൾ
സോയ ചങ്ക്‌സ് – 100 ഗ്രാം (ഇളം ചൂട് വെള്ളത്തിൽ കഴുകി കുതിർത്തത്)
തക്കാളി – 1 എണ്ണം വലുത്
വലിയ ഉള്ളി – 1 എണ്ണം
വെളിച്ചെണ്ണ – 2 ടി സ്പൂൺ
ഇഞ്ചി (ഗ്രേറ്റ് ചെയ്തത്) – ഒന്നര ടി സ്പൂൺ
വെളുത്തുള്ളി – ഒന്നര ടി സ്പൂൺ
പച്ച മുളക് – 1 എണ്ണം
മല്ലി പൊടി – 2 ടി സ്പൂൺ
ഗരം മസാല – 2 ടി സ്പൂൺ
മഞ്ഞൾ പൊടി – 3 / 4 ടി സ്പൂൺ
മുളക് പൊടി – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നോൺ സ്റ്റിക് ചട്ടി ചൂട് ആവുമ്പോൾ 2 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളളകും ഇതിൽ വഴറ്റി എടുക്കാം. ഇവയുടെ പച്ചമണം മാറി കഴിഞ്ഞാൽ അരിഞ്ഞു വച്ച ഉള്ളി ഇതിൽ ചേർത്ത് വഴറ്റാം.
ഇനി ഇതിലേക്ക് നുറുക്കി വച്ച തക്കാളി ചേർത്ത് വഴറ്റാം. വഴറ്റി കഴിഞ്ഞാൽ ഇതിലേക്ക് 2 ടിസ്പൂൺ വീതം മല്ലി പൊടിയും ഗരം മസാലയും ചേർത്ത് നന്നായി ഇളക്കാം.
ഇനി സ്റ്റൗവ് ഓഫ് ആക്കി തണുക്കാൻ വയ്ക്കാം. തണുത്തു കഴിഞ്ഞാൽ ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കാം.
ഇനി ഈ ചട്ടിയിൽ തന്നെ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ചൂട് ആക്കാം. ഇതിലേക്ക് നേരത്തെ ചൂട് വെള്ളത്തിൽ കുതിർത്തു വച്ച സോയ ചങ്ക്‌സ് ചേർക്കാം.
ഇതിലേക്ക് മഞ്ഞൾപൊടിയും മുളക് പൊടിയും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കാം. ഇതിലേക്ക് അരച്ച് വെച്ച ഉള്ളി – തക്കാളിയും ഉപ്പും ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വച്ച് വേവിക്കാം.
ചപ്പാത്തിക്കോ പൂരിക്കോ പുലാവിനോ ഉഗ്രൻ ചേർച്ചയാകും ഈ കറി
Read more:
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക