‘ഹൈയെസ്റ്റ് ലവ്’: ബിക്കിനിയിൽ മലേഷ്യയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടി സാമന്ത റൂത്ത് പ്രഭു: ചിത്രങ്ങൾ| Samantha Ruth Prabhu

ന്യൂഡൽഹി: യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടി സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ മലേഷ്യയിൽ നിന്നുള്ള സാമന്തയുടെ അതിമനോഹരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

സ്വിമ്മിംഗ് സ്യുട്ട് അണിഞ്ഞു നിൽക്കുന്ന ഒരു മൽസകന്യകയെ പോലെയാണ് സാമന്തയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ആദ്യ ചിത്രത്തിൽ, സാമന്ത, വെള്ളത്തിന്റെ നടുവിൽ നിന്ന് മുകളിലേക്ക് നോക്കുന്നതാണു കാണുന്നത്.

നീന്തലിനിടയിലും ക്യാമറയ്ക്ക് പോസ് ചെയ്തു പുഞ്ചിരിക്കുന്ന സാമന്തയെയാണ് കാണാൻ കഴിയുന്നത്. മറ്റൊരു ചിത്രത്തിൽ താൻ ധ്യാനിക്കുന്ന ചിത്രമാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്.  ‘ഹൈയെസ്റ്റ് ലവ്’ എന്ന അടിക്കുറിപ്പോടെയാണ്‌ ഈ ചിത്രങ്ങളെല്ലാം സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മറ്റൊരു ചിത്രവും സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കറുത്ത നിറത്തിലുള്ള അത്‌ലഷർ വസ്ത്രം ധരിച്ചു വർക്ക്ഔട്ട് ചെയ്യുന്ന  താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. സാമന്തയുടെ “മെറ്റബോളിക് പ്രായം” 23 ആണെന്ന് വെളിപ്പെടുത്തുന്ന ഒരു ടെസ്റ്റ് റിപ്പോർട്ടിൻ്റെ സ്നാപ്പ്ഷോട്ടും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ ഒരുപിടി ചിത്രങ്ങളാണ്  “ഫോർഎവർ സീക്കിങ് ദി മോർണിംഗ് സൺ, ദി ബെസ്റ് കൈൻഡ് ഓഫ് മോർണിങ്സ്” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

2022-ൽ സാമന്ത റൂത്ത് പ്രഭുവിന് മയോസിറ്റിസ് എന്നറിയപ്പെടുന്ന സ്വയം രോഗപ്രതിരോധ രോഗമാണെന്ന് കണ്ടെത്തി. തൻ്റെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനായി നടി അഭിനയരംഗത്തുനിന്നും ഇടവേള എടുത്തിരുന്നു.

Read More……

അടുത്തിടെ, താരം തൻ്റെ യുട്യൂബ് ചാനലിൽ ടേക്ക് 20 എന്ന ആരോഗ്യ പോഡ്‌കാസ്റ്റ് സീരീസ് ആരംഭിച്ചിരുന്നു. ആദ്യ എപ്പിസോഡിൽ, താരം തൻ്റെ അനുഭവം വിവരിച്ചു, “എനിക്ക് ഈ പ്രശ്‌നമുണ്ടാകുന്നതിന് മുമ്പുള്ള വർഷം ഞാൻ  ഓർക്കുന്നു, അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു.

ഞാൻ മുംബൈയിൽ നിന്ന് മടങ്ങുകയായിരുന്നു, കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇത്, ഒടുവിൽ, എനിക്ക് ശാന്തത തോന്നുന്നു എന്ന് ഞാൻ അവനോട് പറഞ്ഞത് ഓർക്കുന്നു, വളരെക്കാലമായി എനിക്ക് അൽപ്പം വിശ്രമവും അൽപ്പം ശാന്തതയും തോന്നിയിട്ടില്ല.

ഒടുവിൽ എനിക്ക് ശ്വസിക്കാനും ഉറങ്ങാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു, എനിക്ക് ഇപ്പോൾ ഉണർന്ന് എൻ്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിൽ ആയിരിക്കാൻ കഴിയുന്ന ഏറ്റവും മികച്ചവനായിരിക്കാനും കഴിയും. ഈ അവസ്ഥയിൽ നിന്നാണ് ഞാൻ ഉണർന്നതെന്നും സാമന്ത പറഞ്ഞു.

സമാന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത് കുഷിയിലാണ്. വരുൺ ധവാനൊപ്പം സിറ്റാഡലിൻ്റെ ഇന്ത്യൻ പതിപ്പാണ് സാമന്തയുടെ പുതിയ ചിത്രം.