ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന ‘അമരൻ’ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ചിത്രത്തിൽ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമാതാവ് കമലഹാസനും നടൻ ശിവകാർത്തികേയനുമെതിരെ പ്രതിഷേധം ശക്തമായത്. ചിത്രത്തിൽ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തമിഴക മക്കൾ ജനനായക കക്ഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
Read More……
- ‘താങ്ക്യു സുത്തേ,ഒരുപാട് സന്തോഷം’:സോനു സൂദ് അറിയാതെ ഭക്ഷണത്തിന്റെ ബില്‍ കൊടുത്ത് ആരാധകൻ: നന്ദിയറിച്ചു താരം| Sonu Sood
- എമിമോളെ ‘വരദ’യാക്കിയത് ലോഹിത ദാസ്: ‘സുൽത്താനി’ൽ നായികയായി അരങ്ങേറ്റം| Varada
- മമ്മൂട്ടി നായകനായെത്തുന്ന ‘ബസുക്ക’: അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു| Bazooka
- അന്തരിച്ച ‘ദംഗൽ’ താരം സുഹാനി ഭട്‌നഗറിൻ്റെ വീട്ടിലെത്തി ബോളിവുഡ് നടൻ ആമിർ ഖാൻ| Aamir Khan visits late Dangal co-star Suhani Bhatnagar’s home
- ‘ടൊവിനോ കമ്മന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: ‘പോയിരുന്നു പഠിക്ക് മോനെ’ എന്ന മറുപടിയുമായി താരം| Tovino Thomas commented on a viral video
സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെട്ടു. കമലിനെയും ശിവകാർത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്.
രാജ്യം അശോക ചക്ര നൽകി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോർട്ടുകളുണ്ട്. 2014ൽ ജമ്മു-കശ്മീരിലെ ഷോപിയാനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നയിക്കുന്നതിനിടെയാണ് മുകുന്ദ് വരദരാജൻ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്.