Mysore Pak | മൈസൂർ പാക്ക് ഇനി സിംപിളായി വീട്ടിൽ തയാറാക്കാം

 ആവശ്യമായ ചേരുവകൾ 

കടലമാവ് – 1 കപ്പ്  

നെയ്യ് – 2 കപ്പ്  

പഞ്ചസാര – ഒന്നര കപ്പ്  

വെള്ളം – ഒന്നേകാൽ കപ്പ്

തയാറാക്കുന്ന വിധം 

    രണ്ട് കപ്പ് നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത ശേഷം ചെറിയ തീയിൽ വറുത്തെടുക്കുക. ഇത് മൂക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം അരിച്ചെടുക്കണം. ഇതിലേക്ക് അര കപ്പ് നെയ്യും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് സൈഡിലോട്ട് മാറ്റിവയ്ക്കാം. 

    ഇനി മൈസൂർ പാക്ക് ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ വച്ചതിനുശേഷം അതിലേക്ക് ഒന്നര കപ്പ് പഞ്ചസാരയും ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അലിയിപ്പിച്ചെടുക്കുക, ഇത് ഒറ്റ നൂൽ പരുവം ആകുന്നവരെ തിളപ്പിക്കണം. 

   ഒറ്റ നൂൽ പരുവം ആകുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ച കടലമാവും നെയ്യും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം. നെയ്യും, കടലമാവും, പഞ്ചസാരയും യോജിച്ചു വരുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക.

   ഇനി ഇടയ്ക്കിടയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു കൊണ്ടിരിക്കുക 2 കപ്പ് നെയ്യ് മുഴുവനായും തീരുന്ന വരെ ചേർത്തുകൊണ്ടിരിക്കണം. 

   പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു വയ്ക്കാം. മൂന്നു മണിക്കൂറിനു ശേഷം തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് റെഡി

Read more:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക