ലിവർപൂൾ ∙ ലിംകയുടെ പുതിയ സാരഥികൾ നിലവിൽ വന്നു. കഴിഞ്ഞവർഷത്തെ കരുത്തുറ്റ പ്രവർത്തനങ്ങൾ വീണ്ടും സംഘടനയ്ക്ക് നൽകാൻ വേണ്ടി കുട്ടനാട്ടുകാരനും ലിവർപൂൾ മലയാളികൾക്ക് സുപരിചിതനുമായ വള്ളം കളി ക്യാപ്റ്റൻ തോമസ്കുട്ടിയാണ് ലിംകയുടെ പുതിയ പ്രസിഡന്റ്. സെക്രട്ടറി മലയാറ്റൂർകാരൻ വിപിൻ വർഗീസ് ആണ്. ട്രഷററായി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന അജി വർഗീസ് എറണാകുളം സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർ ശ്രീബ രാജേഷിനെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. നർത്തകിയായ ഡോക്ടർ ശ്രീബ സൗത്ത് പോർട്ട് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റാണ്.
ജോയിൻ സെക്രട്ടറിയായ കരിംകുന്നത്തുകാരി ബിന്ദു റെജി, കലാകാരിയാണ്. ജോയിൻ ട്രഷററായ മനോജ് വടക്കേടത്ത് കിടങ്ങന്നൂർക്കാരനാണ്. കഴിഞ്ഞവർഷം ട്രഷററായി വർക്ക് ചെയ്തിരുന്ന മാളക്കാരൻ സണ്ണി ജേക്കബ് ഈ വർഷം പി ആർ ഒയായി തുടരും. എക്സ് ഒഫീഷ്യൽ ടോം ഫിലിപ്പ് കുട്ടനാട്ടുകാരനാണ്, ഓഡിറ്റർ ഫ്രാൻസിസ് മറ്റത്തിലും കൂടെ 23 കമ്മറ്റി അംഗങ്ങൾ കൂടി ചേർന്നതാണ് ഈ വർഷത്തെ ലിംകയുടെ ഭരണസമിതി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ