മണൽവാരൽ വീണ്ടും ഉടൻതന്നെ സംസ്ഥാനത്ത് പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ.ആദ്യ അനുമതി മലപ്പുറത്ത്.കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.
8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ.
ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും.200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല.
Read more ….
- എന്നെ കൊല്ലാൻ അത് മതിയായിരുന്നു:തന്റെ പരിക്കിന് ഉത്തരവാദികൾ ഹരിയാന പൊലീസെന്ന് നീൽ ഭലീന്ദർ സിംഗ്
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- നവാൽനിയുടെ മൃതദേഹം കാണിച്ചു, രഹസ്യ സംസ്കാരം നടത്താൻ അധികൃതർ സമ്മര്‍ദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില
- അവ്ദിവ്കയിൽ റഷ്യൻ സൈന്യത്തിനുണ്ടായ വൻ നഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു : ദിവസങ്ങൾക്കുള്ളിൽ റഷ്യൻ യുദ്ധ ബ്ലോഗർ ജീവനൊടുക്കി
- അധികാരമോ, അര്‍ഹതപ്പെട്ട വിഹിതമോ സ്ഥാനമാനങ്ങളോ ഒന്നും തന്നെ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല; എൻഡിഎയ്ക്കെതിരെ തുറന്നടിച്ച് സി കെ ജാനു
കളക്ടർ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും.ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല.നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.