മുംബൈ: ബർഗറുകളിലും നഗ്ഗറ്റ്സിലും ഉപയോഗിക്കുന്ന ചീസ് വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലുള്ള മക്ഡോണൾഡ്സ് ഒട്ട്‌ലെറ്റിന്‍റെ ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റേതാണ് നടപടി. സംസ്ഥാനവ്യാപകമായും രാജ്യവ്യാപകമായും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഉറപ്പാക്കണമെന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനിക്ക് എഫ്‌ഡിഎ കർക്കശ നിർദേശം നൽകിയിരിക്കുകയാണ്.
Read more :