ഹേഗ്: ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തുടരുന്ന വാദത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശത്തിന് ചൈന എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേശകനായ മാ സിൻമിൻ പറഞ്ഞു. സമഗ്രമായ വെടി നിർത്തൽ വേണമെന്ന് നിരവധിതവണ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചർച്ചകളിലൂടെ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കണം. വിദേശ അടിച്ചമർത്തൽ ചെറുക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും വേണ്ടിയുള്ള ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം അവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായത്തിന് ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കാനാകുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റാസാ നജഫ് കോടതിയിൽ പറഞ്ഞു. ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിനുള്ള ന്യായമായ അവകാശം സാധ്യമാക്കാനും കോടതിയുടെ അഭിപ്രായത്തിന് വഴിയൊരുക്കാനാവും. അധിനിവേശ ഇസ്രായേൽ സേന തുടർച്ചയായ നിയമലംഘനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക