തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സന് സാധ്യത ഏറുന്നു. ഇന്ത്യ മുന്നണി സഖ്യ സാധ്യതകൾ നിലനിർത്താൻ ആണ് രാഹുൽ ഗാന്ധിയുടെ മണ്ഡലം മാറാനുള്ള നീക്കം. ഇതിൽ ഹൈക്കമാന്റിനും താല്പര്യമുണ്ടെന്നാണ് സൂചന.
ഇൻഡ്യ മുന്നണിയുടെ ഭാഗമായ പാർട്ടിയുമായി അതിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന്റെ തന്നെ ദേശീയ നേതാവ് മത്സരിക്കുന്നതിനോട് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ട്. നിലവിലെ സാഹചര്യത്തിൽ രാഹുൽഗാന്ധിക്ക് വയനാട് മാത്രമല്ല, ഹിന്ദി ബെല്‍റ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സുരക്ഷിതം ആണെന്നും കണക്കുകൂട്ടൽ ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് സിപിഐയും ആയി നേരിട്ട് ഉള്ള മത്സരം ഒഴിവാക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഇല്ലെങ്കിൽ അവിടെ പരിഗണിക്കുന്നതിൽ പ്രധാനി എം എം ഹസ്സനാണ്. മത്സരിക്കാൻ ഹസനും താല്പര്യം ഉണ്ട്. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർത്ഥിയായി എത്തുന്ന സാഹചര്യത്തിലും നിലവിലെ അവസ്ഥയിൽ കോൺഗ്രസിന് ഭയക്കേണ്ടതില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15 നു ശേഷമാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സമരാഗ്നി കഴിയുന്ന മുറക്ക് കേരളത്തിലെ നേതാക്കളുടെ അന്തിമ തീരുമാനവും ഹൈക്കമാൻഡ് തേടും. അതിനുശേഷം കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മറ്റിയും കൂടിയ ശേഷം മാർച്ച് പകുതിയോടെ ആകും അന്തിമ സ്ഥാനാർഥി പ്രഖ്യാപനം.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക